ദസറ ദിവസങ്ങളിൽ മുഹമ്മദ് നബിയുടെ കോലം കത്തിക്കണം, വിദ്വേഷ പരാമർശം നടത്തിയ ഹിന്ദു പുരോഹിതനെതിരെ കേസ്

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ഹിന്ദു പുരോഹിതനെതിരെ പോലീസ് കേസ് എടുത്തു. യുപിയിലെ ഗാസിയാബാദ് ദസ്‍നാ ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് പുരോഹിതനെതിരെ ചുമത്തിയിട്ടുള്ളത്.

സെപ്റ്റംബർ 29 ന് ഗാസിയാബാദിലെ ഹിന്ദിഭവനിൽ നടന്ന മതപരമായ ചടങ്ങിലായിരുന്നു നരസിംഹാനന്ദ് വിദ്വേഷ പ്രസംഗം നടത്തിയത്. ദസറ ദിവസങ്ങളിൽ കോലം കത്തിക്കേണ്ടി വന്നാല്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കാനാണ് പുരോഹിതൻ പ്രസംഗത്തിൽ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കി.

ഗാസിയാബാദിലും ബുലന്ദ്ഷഹറിലും നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ചില പ്രദേശങ്ങളിൽ പോലീസ് സ്റ്റേഷനുകൾക്കു നേരെയും ആക്രമണം ഉണ്ടായി. യതി നരസിംഹാനന്ദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കുന്നത് ഇതാദ്യമല്ല. 2022 ലും വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top