പോക്‌സോ കേസാണെങ്കിലും സിപിഎമ്മുകാരനെങ്കില്‍ പോലീസ് തൊടില്ല, മലപ്പുറം ജില്ലാകമ്മറ്റിയംഗത്തിനെതിരായ കേസില്‍ ഒരന്വേഷണവുമില്ല

തിരുവനന്തപുരം : പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാകമ്മറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ പോലീസ്. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയെ ലൈഗികമായി ഉപദ്രവിച്ചതിനാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസെടുത്തത്. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയാണ് പരാതി നല്‍കിയത്. യാത്രയ്ക്കിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പരപ്പനങ്ങാടി പോലീസ് ഈ മാസം ഏഴാം തീയതി എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് നല്ലളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നതിനാല്‍ കേസ് അങ്ങോട്ടെക്ക് കൈമാറുകയും ചെയ്തു. നവംബര്‍ എട്ടിനാണ് കേസ് നല്ലളം പോലീസിന് കൈമാറിയത്. എന്നാല്‍ തുടര്‍ നടപടിയൊന്നുമുണ്ടായിട്ടില്ല.

പോക്‌സോ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലും പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. പ്രതിക്ക് ഒളിവില്‍ പോകാനുളള എല്ലാ സൗകര്യവും ചെയ്യുന്നതിനാണ് ഈ മെല്ലെ പോക്കെന്നാണ് ആരോപണം ഉയരുന്നത്. കേസെടുത്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫഐആര്‍ ഇട്ടതില്‍ മാത്രം പോലീസ് നടപടി ഒതുങ്ങിയിരിക്കുകയാണ്.

വേലായുധന്‍ വളളിക്കുന്നിനെതിരെ നേരത്തേയുംഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോക്‌സോ കേസില്‍ പ്രതിയായതോടെ വേലായുധനെ സിപിഎം അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top