മായയും മര്‍ഫിയും വയനാട്ടിലേക്ക്; മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നായ്ക്കളുമായി പരിശോധന

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേക്ക് പൊലീസ് നായ്ക്കളായ മായയും മര്‍ഫിയുമെത്തും. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്ന മനുഷ്യശരീരം കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവര്‍. ഉച്ചയോടെ ഈ നായ്ക്കളുമായി ഡോഗ് സ്‌ക്വാഡ് വയനാട്ടിലെത്തും. നിരവധിപേര്‍ മണ്ണിനടിയില്‍ കുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് നായ്ക്കളേയും എത്തിക്കുന്നത്.

30 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ. പെട്ടിമുടി ദുരന്തത്തില്‍ നിന്ന് 8 മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംഘം ദൗത്യമേഖലയിലേക്ക് പുറപ്പെട്ടത്.

പുറത്തു വന്നതിലും ഭയാനകമാണ് മേഖലയിലെ ദുരന്തം എന്നാണ് വിവരം. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ വീടുകളെല്ലാം തന്നെ പൂര്‍ണമായി ഒലിച്ചു പോയിരിക്കുകയാണ്. ഇവരെ കണ്ടെത്തുക എന്നത് ദുഷ്‌കരമാണ്. ദുരന്ത സ്ഥലത്ത് എത്താന്‍ പോലും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. മുണ്ടക്കൈയില്‍ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. സൈന്യമടക്കം ഉടന്‍ വയനാട്ടില്‍ എത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top