രാഹുലിനെ മൂന്നുകേസുകളിൽ കൂടി അറസ്റ്റ് ചെയ്തു; നടപടി നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രാഹുൽ. ഇവിടെ എത്തിയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുതിയ കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഈ മാസം ഒൻപതിന് ആദ്യം രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയെങ്കിലും രാഹുലിന് ജാമ്യം ലഭിച്ചിരുന്നില്ല. നാല് കേസുകളാണ് സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. മൂന്നെണ്ണത്തിൽ ഇന്ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനുപുറമെ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്.

സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിൽ നാലാം പ്രതിയാണ് രാഹുൽ. ഒന്നാം പ്രതിയായ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാതെയാണ് തിടുക്കത്തിൽ അടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെ രാഹുലിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഈ നടപടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. കണ്ണൂരിലും കോട്ടയത്തും ആലപ്പുഴയും ഉൾപ്പെടെ പലയിടങ്ങളിൽ പോലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top