ഷാജിമോന് പണി പലവിധത്തിൽ; പഞ്ചായത്തിനെതിരെ പ്രതിഷേധിച്ചതിന് കേസ്

കോട്ടയം: മാഞ്ഞൂരിൽ കെട്ടിട നമ്പറിട്ട് നൽകാത്തതിന് പഞ്ചായത്തിനു മുൻപിൽ സമരം ചെയ്ത പ്രവാസി സംരംഭകൻ ഷാജിമോൻ ജോർജിനെതിരെ പോലീസ് കേസ് എടുത്തു. സമരത്തിനിടെ ഗതാഗത തടസമുണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കേറി സമരം ചെയ്‌തെന്നുമാണ് കേസ്. ഷാജിമോൻ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചത്. സമരക്കാർക്കെതിരെ എടുക്കുന്ന സ്വാഭാവിക കേസെന്നാണ് പോലീസ് പറയുന്നത്.

25 കോടി മുടക്കി ആരംഭിച്ച സംരഭത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാജിമോൻ പഞ്ചായത്തിന് മുന്നിൽ സമരം ചെയ്തത്. പോലീസ് എത്തി ബലമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും നീക്കിയതോടെ പ്രതിഷേധം റോഡിലേക്ക് മാറ്റി. മന്ത്രിമാരടക്കം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ ഷാജിമോൻ യുകെയിലേക്ക് മടങ്ങി. നവംബർ 17ന് ഹാജരാകണമെന്ന അറിയിപ്പ് ഇന്നലെ 10 മണി കഴിഞ്ഞിട്ടാണ് വാട്സ്ആപ്പിലൂടെ ഷാജിമോൻ ലഭിച്ചത്.

പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതിലുള്ള വൈരാഗ്യം കൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വ്യവസായി ആരോപിച്ചിരുന്നു. കൂടാതെ കെട്ടിട നിർമാണ പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ മുൻപ് ഷാജിമോൻ ജോർജ് വിജിലൻസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ വിജിലൻസ് തെളിവ് സഹിതം പിടികൂടി. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പഞ്ചായത്ത് പെർമിറ്റ് നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യവും പഞ്ചായത്തിന് ഉണ്ടെന്ന് വ്യവസായി ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top