കണ്ണൂരില്‍ വീണ്ടും ബോംബ്; ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി പോലീസ്

കണ്ണൂര്‍ കൂത്തുപറമ്പില്‍ പോലീസിന്റെ വ്യാപക പരിശോധനയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. ആമ്പിലാടുളള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ സ്‌ഫോടനമുണ്ടായിതിന് പിന്നാലെ ജില്ലയില്‍ പോലീസ് വ്യാപകമായി പരിശോധന നടക്കുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പുകള്‍, പൂട്ടികിടക്കുന്ന വീടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഈ പരിശോധനയിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

പറമ്പിന്റെ ഒരു ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇവ നിര്‍വ്വീര്യമാക്കി. ആരാണ് ബോംബ് ഒളിപ്പിച്ചതിന് പിന്നിലെന്ന് കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എരഞ്ഞോളിയിലെ ഒഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയ വയോധികന്‍ ബോംബ് പൊട്ടി മരിച്ചത്. പറമ്പില്‍ നിന്നും ലഭിച്ച വസ്തു തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top