പാലക്കാട് റെയ്ഡ് സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു; പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസവും രൂക്ഷം

പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാറെയ്ഡ് വിവാദമായിരിക്കെ സിപിഎമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷം. വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് പാര്‍ട്ടിയിലെ പൊതുവിലയിരുത്തല്‍.

പാലക്കാട്‌ കള്ളപ്പണം വന്നതിന് തെളിവുണ്ട് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. ഷാഫി പറമ്പില്‍ എംപിയുടെ ആസൂത്രണം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി പി.സരിന്‍റെ പ്രതികരണം. സിപിഎം-ബിജെപി ഡീല്‍ എന്ന വരുത്തിതീര്‍ക്കാന്‍ മനപൂര്‍വമുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കണം എന്നും സരിന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തിന് നേരെ എതിരായ അഭിപ്രായമാണ് സരിന്‍ പറഞ്ഞത്.

Also Read: പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു; പാതിരാ റെയ്ഡില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ആരാണ് പോലീസിന് കള്ളപ്പണ വിവരം നല്‍കിയത് എന്ന് വ്യക്തമല്ല. വിവരം ലഭിച്ചു എന്ന് മാത്രമാണ് പോലീസ് പറഞ്ഞത്. ഷാഫി സൃഷ്ടിച്ച തിരക്കഥയില്‍ സിപിഎം വീണുപോയി എന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉയരുന്നുണ്ട്. സരിന്റെ വാക്കുകള്‍ ഇതിന് തെളിവുമാണ്. റെയ്ഡ് ബിജെപിക്ക് നേട്ടമായി എന്ന വിലയിരുത്തലുമുണ്ട്. കെ.മുരളീധരന്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടുമുണ്ട്. ‘തൃശൂർ ഡീൽ’ പാലക്കാടും ആവർത്തിക്കുന്നു എന്നാണ് മുരളീധരന്‍ പറഞ്ഞത്. റെയ്ഡ് പാളിയതില്‍ സിപിഎമ്മില്‍ പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. വിവാദം കോണ്‍ഗ്രസിനെ സഹായിച്ചുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

Also Read: പാലക്കാട്‌ റെയ്ഡ് വിവരം പോലീസ് കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയെന്ന് സുരേന്ദ്രന്‍; കള്ളപ്പണം എത്തിയെന്ന് പകല്‍പ്പോലെ വ്യക്തം

അതേസമയം പാലക്കാട് റെയ്ഡില്‍ പോലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കള്ളപ്പണം വന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. പോലീസാണ് അത് മാറ്റാന്‍ സാവകാശം നല്‍കിയത്. സുരേന്ദ്രന്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top