നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ; ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തി ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്

മുൻ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്. നവീൻ ബാബു മരിച്ച ഒക്ടോബർ 15ന് രാവിലെ കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് പരാമര്‍ശം. എന്നാൽ മൃതദേഹപരിശോധന റിപ്പോർട്ടിൽ ഈ കാര്യം രേഖപ്പെടുത്തിയിട്ടില്ല.
‘ജോക്കി’യുടെ ചാരനിറത്തിലുള്ള അടിവസ്ത്രമാണ് നവീൻബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോട് കൂടിയ നിലയിലായിരുന്നു എന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ എഫ്ഐആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്ല.
ബന്ധുക്കൾ ആരും സ്ഥലത്തില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 15ന് രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മരണവിവരമറിഞ്ഞ് പത്തനംതിട്ടയിൽനിന്ന് വന്ന ബന്ധുക്കൾ കണ്ണൂർ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്.
മൃതദേഹപരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ഡിസിപിയോട് അ ആവശ്യപ്പെട്ടു. കളക്ടർ അരുൺ കെ.വിജയനെ വിളിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നുമാണ് കളക്ടർ ബന്ധുക്കളോട് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here