മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിൽ ഗുരുതര അക്ഷരത്തെറ്റ്; മെഡലുകള്‍ തിരികെ വാങ്ങാന്‍ തീരുമാനം
കേരളപ്പിറവി ദിനത്തില്‍ നല്‍കിയ പോലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍. തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചു. ടെന്‍ഡര്‍ എടുത്ത ഏജന്‍സിയോട് പുതിയ മെഡലുകള്‍ നല്‍കാന്‍ ഡിജിപി ആവശ്യപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് പോലീസ് മെഡലുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചത്.
മിക്കവര്‍ക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. ‘മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് എഴുതിയിരിക്കുന്നത്. വിതരണം ചെയ്തു കഴിഞ്ഞ ശേഷമാണ് അക്ഷരത്തെറ്റുകള്‍ തിരിച്ചറിഞ്ഞത്. ഇത് സംസാരവിഷയമായതോടെയാണ് മെഡലുകള്‍ തിരികെ വാങ്ങി ഏജന്‍സിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്നമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here