ഷൈൻ ടോമിനെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥർ ആര്യൻ ഖാൻ്റെ കേസ് പഠിക്കണം; വ്യക്തമായ തെളിവ് കിട്ടും വരെ കാക്കേണ്ടിയിരുന്നു

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായത് വൻ വിവാദം ഉണ്ടാക്കിയതാണ്. 28 ദിവസം റിമാൻ്റിൽ കഴിയേണ്ടി വന്ന താരപുത്രൻ്റെ കേസിൽ പക്ഷെ പിന്നീട് കേസെടുത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘം പ്രതിക്കൂട്ടിലാകുന്നത് ആണ് പിന്നീട് കണ്ടത്. ആ കേസിൽ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ കേരളത്തിൽ ലഹരിക്കേസ് എടുക്കുന്ന ഉദ്യോഗസ്ഥരും പരിഗണിക്കേണ്ടതാണ്, പ്രത്യേകിച്ച് സിനിമാ താരം ഷൈൻ ടോം ചാക്കോക്കെതിരെ എടുക്കുന്ന കേസിൽ.

2015ൽ താരത്തെ പ്രതിയാക്കി റജിസ്റ്റർ ചെയ്ത കൊക്കെയ്ൻ കേസ് കോടതിയിൽ പരാജയപ്പെട്ടു പോയ സാഹചര്യവും പരിഗണിച്ച് ഷൈൻ ടോമിൻ്റെ കാര്യത്തിൽ പോലീസ് പ്രത്യേക ജാഗ്രത പുലർത്തുകയാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടുകയാണ്, സംസ്ഥാന എക്സൈസ് ഇൻ്റലിജൻസിൻ്റെ മുൻ അസിസ്റ്റൻ്റ് കമ്മിഷണറും ലഹരിക്കേസുകളിലെ വിദഗ്ധനുമായ ടി അനികുമാർ.

വീഡിയോ സ്റ്റോറി കാണാം:

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top