സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സിബിഐയ്ക്ക് എല്ലാ സഹായവും നല്‍കണം; സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ നിര്‍ദ്ദേശം

എറണാകുളം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച് അന്വേഷണത്തില്‍ സിബിഐക്ക് എല്ലാ സൗകര്യവും നല്‍കണമെന്ന് ഹൈക്കോടതി. സിബിഐ ആവശ്യപ്പെടുന്ന സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി. കേസില്‍ അന്വേഷണം തുടങ്ങിയതായും ഡല്‍ഹി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാല്‍ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ എല്ലാ സഹായവും നല്‍കണമെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.

എസ്പി സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് അന്വേഷണ സംഘം സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ക്രിമിനല്‍ ഗൂഡാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളും കേരള റാഗിംഗ് നിരോധന നിയമ വകുപ്പുകളും ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് 21 പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top