ആപ്പിലൂടെ പരിചയപ്പെട്ട് പീഡനം; വനിതാ ഡോക്ടറുടെ പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ
April 28, 2025 12:51 AM

എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസുകാരനും വനിത ഡോക്ടറും തമ്മിൽ പരിചയപ്പെടുന്നത് ‘ബംബിൾ’ ഡേറ്റിംഗ് ആപ്പിലൂടെയാണ്. തുടർന്ന് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തി തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചു എന്നാണ് കേസ്.

തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നാണ് വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here