കുഴിമന്തി കട അടിച്ച് തകര്‍ത്ത് പോലീസുകാരന്‍; ആക്രമണം വാക്കത്തിയുമായി; ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപണം

ആലപ്പുഴ : കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് പോലീസുകാരന്‍. ആലപ്പുഴ വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലന്‍ എന്ന കുഴിമന്തിക്കടയാണ് പോലീസുകാരന്‍ അടിച്ചു തകര്‍ത്തത്. ചങ്ങനാശേരി പോലീസ് സ്‌റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്.
വൈകുന്നേരം ആറ് മണിയോടെ ബൈക്കിലെത്തിയായിരുന്നു ആക്രമണം. വാക്കത്തിയുമായി ഹോട്ടലിലെ ചില്ലുകള്‍ തല്ലിതകര്‍ത്തു. തുടര്‍ന്ന് ഹോട്ടലിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഹോട്ടല്‍ ഉടമകളെ ആക്രമിക്കുകയും ജീവനക്കാരെ തല്ലുകയും ചെയ്‌തെന്നും ആരോപണമുണ്ട്. ഇയാള്‍ മദ്യ ലഹരിയിലാണെന്നാണ് സൂചന.
ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്നും. മകന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്നും ആരോപിച്ചായിരുന്നു ജോസഫ് ഹോട്ടല്‍ തല്ലിതകര്‍ത്തത്. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിയില്ലെന്നും. ജോസഫല്ലാതെ ആരും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഹോട്ടല്‍ ഉടമകള്‍ പ്രതികരിച്ചു. ജോസഫിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here