ഡ്യൂട്ടിക്കിടെ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; അപകടത്തിൽപെട്ടത് തിരുവനന്തപുരം സിറ്റിയിലെ കൺട്രോൾ റൂം വാഹനം; രണ്ടു പേർക്ക് പരിക്ക്
October 1, 2023 11:21 AM

തിരുവനന്തപുരം: കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിച്ചു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ മരിച്ചു. കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥൻ അജയകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചുമണിയോടെ എ കെ ജി സെന്ററിന് സമീപം വെച്ചാണ് അപകടം നടന്നത്. പോലീസ് ജീപ്പിന്റെ പുറകിലായിരുന്നു അജയകുമാർ ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here