പോലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചുവീഴ്ത്തി കൊന്നു; ബൈക്കില്‍ ഇടിച്ച് വലിച്ചിഴച്ചത് 10 മീറ്റര്‍

ഡൽഹി നംഗ്ലോയ് ഏരിയയിൽ ബൈക്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ച് വീഴ്ത്തി കൊന്നു. ബൈക്കോടെ 10 മീറ്റര്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. സന്ദീപ്‌ എന്ന 30 കാരനായ പോലീസ് കോൺസ്റ്റബിളിനാണ് ദാരുണാന്ത്യം. പ്രദേശത്ത് മോഷണക്കേസുകള്‍ വര്‍ധിച്ചതോടെയാണ് സന്ദീപ്‌ ഇവിടെ പരിശോധനയില്‍ ഏര്‍പ്പെട്ടത്. ആ സമയം യൂണിഫോമില്‍ ആയിരുന്നില്ല. മുന്നിലുള്ള വാഗൺആർ കാറിനെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ സന്ദീപ്‌ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കാര്‍ ഡ്രൈവര്‍ വേഗത കൂട്ടുകയും മുന്നിലുള്ള സന്ദീപിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കാറില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സന്ദീപിന് ഭാര്യയും അഞ്ച് വയസുള്ള ഒരു മകനുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top