ചിന്നക്കലാലില്‍ പൊലീസ് സംഘത്തിന് നേരെ ആക്രമണം; ഒരു പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

ഇടുക്കി: ചിന്നക്കലാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വയറില്‍ കുത്തേറ്റ സിപിഒ ദീപക്കിനെ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസത്രക്രിയക്ക് വിധേയനാക്കി. മറ്റ് രണ്ട് പൊലീസുകാര്‍ക്കും അക്രമത്തിൽ പരുക്കേറ്റു. എസ് ഐ അടക്കം അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

പുലര്‍ച്ച രണ്ടു മണിക്കായിരുന്നു സംഭവം. ഹോട്ടലുടമയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ തേടി എത്തിയതായിരുന്നു പോലീസ് സംഘം. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവരെത്തി ആക്രമക്കുകയും കസ്റ്റയിലെടുത്ത പ്രതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. പൊലീസ് വാഹനത്തിന്‍റെ താക്കോലും അക്രമിസംഗം ഊരിയെടുത്ത് കൊണ്ട് പോയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top