ഗുണ്ടയുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ഡിവൈഎസ്പി സാബു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാല് ദിവസം മാത്രം
കൊച്ചി : ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബു സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ നാല് ദിവസം മാത്രം ബാക്കി. മെയ് 31ന് വിരമിക്കേണ്ട ഉദ്യോഗസഥ്‌നാണ് സാബു. ദീര്‍ഘകാലമായി എറണാകുളം റൂറല്‍ പരിധിയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ്. ഈ പരിചയത്തെ തുടര്‍ന്നാണ് ഗുണ്ടാ നേതാവ് വിരുന്നൊരുക്കിയെന്നാണ് വിവരം. നിലവില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥലം മാറ്റത്തിലാണ് ആലപ്പുഴയില്‍ എത്തിയത്. ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണവും നടപടിയും ഉടന്‍ ഉണ്ടാകും.
ഡിവൈഎസ്പിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഡിവൈഎസ്പിയുടെ ഡെപ്യൂട്ടികളായി എത്തിയ ഡ്രൈവര്‍ക്കും പോലീസുകാരനുമാണ് സസ്‌പെന്‍ഷന്‍. വിജിലന്‍സില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി.
ഗൂണ്ടാ നേതാവ് തമ്മനം ഫെസല്‍ അങ്കമാലിയിലെ വീട്ടില്‍ ഞായറാഴ്ച നടത്തിയ സേനേഹവിരുന്നിലാണ് ഡിവൈഎസ്പിയും സംഘവും പങ്കെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിന്റെ വീട്ടില്‍ പുറത്തുനിന്നും അളുകള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി പോലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എസ്‌ഐ അടക്കമുള്ള സംഘം തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിക്കാനും ശ്രമിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here