കൊലക്കത്തി പോലീസ് വച്ചത് തന്നെ; റാന്നി ഇരട്ട കൊലക്കേസിൽ നിന്ന് സിബിഐ രക്ഷിച്ച പ്രതികളുടെ മൊഴി പുറത്ത്

“നിൻ്റെയും പേരുണ്ട്, നീ കൂടി വാടാ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് എന്നെ പിടിച്ചത്. പോലീസ് സ്റ്റേഷനിൽ വച്ചെന്നെ മാരകമായി മർദ്ദിച്ചു. അതിന് ശേഷമാണ് എൻ്റെ സഹോദരൻ സമീറലിയെ സ്റ്റേഷനിൽ കണ്ടത്. അവനെയും പോലീസ് ഉപദ്രവിച്ചിരുന്നു. മർദ്ദനം സഹിക്കാൻ വയ്യാതെ ഞാൻ കുറ്റം സമ്മതിച്ചു. മരണപ്പെട്ട അങ്കിളിനെയും ആൻ്റിയെയും എനിക്ക് അറിയില്ല. ഞാൻ അവരെ കണ്ടിട്ടില്ല. എനിക്ക് അവരോട് യാതൊരു വിരോധവുമില്ല.”

2014 ഡിസംബറിൽ റാന്നി നഗരമധ്യത്തിലെ വീട്ടിൽ വൃദ്ധദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പോലീസ് അന്യായമായി പ്രതിയാക്കുകയും പിന്നീട് സിബിഐയുടെ അന്വേഷണത്തിൽ നിരപരാധി എന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത ഉത്തർപ്രദേശ് ഫൈസാബാദുകാരൻ ഇല്യാസ് അലിയുടെ മൊഴിയാണ് ഞാനീ വായിച്ചത്. കൊലക്കത്തി അടക്കം വ്യാജ തെളിവുകൾ ഉണ്ടാക്കി ഇല്യാസ് അലി, സഹോദരൻ സമീറലി എന്നിവരെ കുടുക്കിയത്തിൻ്റെ വിശദാംശങ്ങൾ സിബിഐ കണ്ടെത്തിയിട്ടുള്ളത് റിപ്പോർട്ടിൻ്റെ പകർപ്പ് സഹിതം മാധ്യമ സിൻഡിക്കറ്റ് ഇന്നലെ പുറത്തുവിട്ടിരുന്നു. സിബിഐ റിപ്പോർട്ടിൽ എടുത്ത് പരാമർശിച്ചിട്ടുള്ള രണ്ട് പ്രതികളുടെയും മൊഴികളുടെ പൂർണ രൂപമാണ് മാധ്യമ സിൻഡിക്കറ്റ് ഇന്ന് പുറത്തുവിടുന്നത്. ഒരുകാര്യം ശ്രദ്ധിക്കണം, ഏതെങ്കിലും ഒരു ക്രിമിനൽ കേസ് പ്രതിയുടെ മൊഴി അതുപടി എടുത്ത് ഉദ്ധരിക്കുകയല്ല ഇവിടെ ചെയ്യുന്നത്, പകരം വസ്തുത എന്ന് സിബിഐ സ്ഥിരീകരിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ കോടതി നടപടി സ്വീകരിക്കുകയും ചെയ്ത മൊഴിയെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്.

വീഡിയോ സ്റ്റോറി കാണാം:

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top