അന്‍വറിന്‍റെ വീടിന് കനത്ത സുരക്ഷ ; ‘കൊല്ലാം, തോല്‍പ്പിക്കാനാവില്ല’ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്ലക്സുകള്‍

സിപിഎമ്മുമായി യുദ്ധമുഖം തുറന്ന പി.വി.അൻവർ എംഎൽഎയുടെ വീടിന് കനത്ത പോലീസ് സുരക്ഷ. അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐയും മൂന്നു സിവിൽ പൊലീസ് ഓഫിസർമാരുമാണ് അന്‍വറിന് ഒപ്പമുള്ളത്. ഒരു ഗണ്‍മാന്‍ കൂടാതെയാണ് ഇപ്പോഴുള്ള സുരക്ഷ. 24 മണിക്കൂറും പോലീസ് പിക്കറ്റും അന്‍വറിന്റെ വീടിന് മുന്നിലുണ്ടാകും.

ഇന്ന് വൈകീട്ട് അന്‍വര്‍ നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നുണ്ട്. സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് യോഗം വിളിച്ചിട്ടുള്ളത്. കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതിനാല്‍ നിലമ്പൂരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. സിപിഎം അന്‍വറിനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെ അന്‍വറിന് അനുകൂലമായും ഫ്ലക്സ് ബോര്‍ഡുകള്‍ നിലമ്പൂരില്‍ ഉയര്‍ന്നിട്ടുണ്ട്.

‘വിപ്ലവ സൂര്യൻ , കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെയുള്ള ഫ്ലക്സ് ടൗൺ ബോയ്സ് ആർമിയുടെ പേരിലാണ്. അന്‍വറിന്റെ ഇന്നത്തെ യോഗമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top