സിദ്ദിഖിനെ കണ്ടവരുണ്ടോ;പത്രത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് പോലീസ്

ബലാത്സംഗക്കേസില്‍ പോലീസ് അന്വേഷിക്കുന്ന നടന്‍ സിദ്ദിഖിനായി പത്രത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് പോലീസ്. നേരത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിദ്ദിഖിന്റെ ചിത്രം പതിച്ചുളള നോട്ടീസ് പതിച്ചിരുന്നു. പിന്നാലെയാണ് പത്രത്തിലും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫോട്ടോ സഹിതമുളള നോട്ടീസില്‍ സിദ്ദിഖിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവരെ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തത് പോലീസ് വീഴ്ചയാണെന്ന് വിമര്‍ശനമുണ്ട്. മുന്‍കൂര്‍ ജാമ്യം തള്ളുന്നതുവരെ കൊച്ചിയിലെ പൊതുപരിപാടികളില്‍ സജീവമായിരുന്ന സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് വിമര്‍ശനം ഉയരുന്നത്. ഒപ്പം സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കുന്നതു വരെ സാവകാശം സിദ്ദിഖിന് നല്‍കിയെന്ന ആരോപണവും ഉണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രതികൂലമായാല്‍ മാത്രം അറസ്റ്റ് എന്ന തീരുമാനത്തിലാണ് അന്വനേഷണസംഘം. ഹൈക്കോടതി വിധിക്ക് പിന്നാലെ സിദ്ദിഖിന്റെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും ഹോട്ടലുകളിലും പരിശോധന നടത്തിയെങ്കിലും എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിപ്പിച്ച മട്ടാണ്. പത്രങ്ങളില്‍ പരസ്യം നല്‍കലും സ്റ്റേഷനില്‍ നോട്ടീസ് ഒട്ടിക്കലും മാത്രമായി അന്വേഷണം ഒതുങ്ങിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top