പാലക്കാട്ടെ വിവാദ റെയ്ഡിന് പിന്നിലാര്; പോലീസിന് ലഭിച്ചത് കൃത്യമായ നിര്‍ദേശം
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ അര്‍ധരാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തിയത്. കള്ളപ്പണം തേടിയുള്ള പോലീസ് റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെടുക്കാന്‍ കഴിയാത്തതോടെ പോലീസ് നാണംകെട്ടു. ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള പാളിപ്പോയ നീക്കം സര്‍ക്കാരിന് വന്‍ തിരിച്ചടിയുമായി.
വിവാദ റെയ്ഡിന് പിന്നില്‍ ആരെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മന്ത്രി എം.ബി.രാജേഷിനെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോയെന്ന സ്വാഭാവിക പരിശോധനയാണ് നടന്നതെന്നും എന്തിനാണ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിക്കുന്നതെന്നും ചോദിച്ച് മന്ത്രി എംബി രാജേഷും രംഗത്തെത്തിയിട്ടുണ്ട്.
റെയ്ഡില്‍ പോലീസ് വ്യത്യസ്ത പ്രതികരണങ്ങളാണ് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് പോലീസ് റെയ്ഡ് നടക്കുമ്പോള്‍ വിശദീകരിച്ചത്. എന്നാല്‍ പാലക്കാട് എസ്പി പറഞ്ഞത് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ്. റെയ്ഡ് നടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷനെയും കളക്ടറെയും ഈ വിവരം അറിയിച്ചത് എന്നതും പുറത്തുവന്നു. അതുകൊണ്ട് തന്നെ ആരോ റെയ്ഡിന് പിന്നിലുണ്ട് എന്ന് വ്യക്തമാണ്. സിപിഎമ്മിന്റെ നേതാവ് റെയ്ഡ് സമയം നടക്കുമ്പോള്‍ ഹോട്ടലില്‍ എത്തിയിരുന്നു.
12 റൂമില്‍ പരിശോധന നടത്താനാണ് പോലീസ് എത്തിയത്. നാല്പതില്‍ അധികം റൂമുകള്‍ ഉള്ള ഹോട്ടല്‍ ആണിത്. അതുകൊണ്ട് തന്നെ പോലീസിന് കൃത്യമായ നിര്‍ദ്ദേശം ഈ കാര്യത്തില്‍ ലഭിച്ചിരുന്നു എന്ന് വ്യക്തമാവുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here