ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണങ്ങളിൽ വീണ്ടും കേസുകൾ; ഇന്നിതുവരെ 11 കേസുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിൻ്റെ പേരിലെടുത്ത കേസുകളുടെ എണ്ണം 25 കടന്നു. ഇന്നലെ ഇത് 14 ആയിരുന്നു. സംസ്ഥാന വ്യാപകമായി 11കേസുകൾ കൂടിയാണ് ഇന്ന് റജിസ്റ്റർ ചെയ്തത്. ഇത്തരത്തിലുള്ള മുന്നൂറിലേറെ പോസ്റ്റുകള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതാത് കമ്പനികൾക്ക് നിയമപ്രകാരം നോട്ടീസ് നല്‍കുകയും ചെയ്തു.

ഏറ്റവുമധികം കേസെടുത്തിട്ടുള്ളത് തൃശൂരിലാണ്, എട്ടെണ്ണം. തിരുവനന്തപുരത്ത് നാലും എറണാകുളത്ത് മൂന്നും, ആലപ്പുഴയിലും പാലക്കാട്ടും രണ്ടുകേസുകൾ വീതമുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലും ഓരോ കേസുകൾ വീതം റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ് വ്യാപകമായി കേസുകൾ റജിസ്റ്റർ ചെയ്യുന്നത്. രണ്ട് പ്രത്യേക വിഭാഗങ്ങളിൽ പെടുന്നവരുടെ അക്കൌണ്ടുകളിൽ നിന്നാണ് ഈ പോസ്റ്റുകൾ പലതും പ്രചരിക്കാൻ തുടങ്ങുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസിലെ ഡിജിറ്റൽ സർവൈലൻസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top