സംസ്‌കൃത കോളേജിൽ റാഗിങ്ങ്, പോലീസ് കേസെടുത്തു, അതിക്രൂരമർദ്ദനമെന്ന് ഒന്നാം വർഷ വിദ്യാർഥി

തിരുവനന്തപുരം: ഗവ. സംസ്‌കൃത കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ആദർശിനെ ഓണാഘോഷവേളയിൽ മുതിർന്ന വിദ്യാർഥികൾചേർന്ന് റാഗ്ചെയ്തതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കന്റോൺമെൻറ് പോലീസ് കേസെടുത്തിട്ടുണ്ട്.

ആഘോഷങ്ങളോടനുബന്ധിച്ചു കോളേജിൽ നടന്ന ചാക്കിൽക്കയറി ഓട്ടമത്സരത്തിൽ നിർബന്ധിച്ച് തന്നെ അതിൽ പങ്കെടുപ്പിക്കുകയും. നിറുത്താതെ ഓടാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു എന്നാണ് ആദർശ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഓടാൻ വിസമ്മതിച്ചതിനെ തുടർന്ന് മുതിർന്ന വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്ലാസ്റൂമിൽ കയറ്റി പലവട്ടം മർദ്ദിച്ചു. നെഞ്ചിലും മുഖത്തും അടിച്ചതു കൂടാതെ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. നസീം, ജിത്തു, സച്ചിൻ എന്നിവർക്കുപുറമെ കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

‘ഒരുതരത്തിലും ഈ കോളേജിൽ തനിക്ക് തുടർന്ന് പഠിക്കാനാകാത്ത സാഹചര്യമാണുള്ളത്. മറ്റേതെങ്കിലും കോളേജിലേക്ക് മാറാനാണ് താൻ ഉദ്ദേശിക്കുന്നത്. സമാന സാഹചര്യങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഒരുപാട് കുട്ടികൾ ഇതിനോടകം കോളേജ് വിട്ടുപോയി. തന്നെ മർദ്ദിച്ചവരിൽ മിക്കവരും പഠനം പൂർത്തിയാക്കിയവരും സീനിയേഴ്‌സിന്റെ സുഹൃത്തുക്കളുമാണെന്ന് ആദർശ് പറഞ്ഞു’. പരാതിയുടെ അടിസ്ഥാനത്തിൽ കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top