ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; കോട്ടയത്ത് പോലീസിനെ സമീപിച്ചത് മേക്കപ്പ് ആര്‍ട്ടിസ്റ്റ്
സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം പൊന്‍കുന്നം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് . ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.
സിനിമയിലെ മേക്കപ്പ് മാനേജര്‍ക്കെതിരെയാണ് കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. അപമര്യാദയായി പെരുമാറിയെന്നാണ് മേക്കപ്പ് മാനേജറായ കൊരട്ടി സ്വദേശി സജീവിനെതിരായ പരാതി. പൊന്‍കുന്നം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി.
പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയത്‌ന് പിന്നാലെ പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു.
2013-2014 കാലയളവിലാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് സജീവന്‍ മോശമായി പെരുമാറിയത്. സെപ്റ്റംബര്‍ 23 നാണ് കേസ് എടുത്തത്. IPC 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here