ശബരിമലയിൽ ജാഗ്രതാ നിർദേശം; അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക പ്രവർത്തന ചട്ടം

ശബരിമല: തീവ്രവാദികൾ, മാവോയിസ്റ്റുകൾ തുടങ്ങിയ സാമൂഹിക വിരുദ്ധർ തീർത്ഥാടകരുടെ വേഷത്തിൽ എത്താൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ കർശന ജാഗ്രതാ നിർദേശം നൽകി പോലീസ്. ഇൻൻ്റെലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇരുമുടി കെട്ടിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ സംശയമുള്ളവരുടെ ഇരുമുടി പരിശോധിക്കാം. എന്നാൽ ഇത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താതെ ചെയ്യണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക പ്രവർത്തന ചട്ടം രൂപീകരിക്കണം. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം നടത്താൻ പല തീവ്രവാദ സംഘടനകൾക്കും കഴിവുള്ളതിനാൽ കർശന പരിശോധന നിർബന്ധമാക്കും. സംശയമുള്ളതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണം. സുരക്ഷയ്ക്കായി സംസ്ഥാന പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് സംഘത്തെ പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

മണ്ണിടിച്ചിൽ, തീപിടുത്തം തുടങ്ങിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഒഴിപ്പിക്കലിനായി അടുത്ത സീസണിൽ സന്നിധാനത്ത് ഹെലിപാഡ് സംവിധാനം, മണ്ഡലപൂജ – മകരജ്യോതി സമയത്ത് റിസർവേഷൻ വഴി ഭക്തർക്ക് പ്രവേശനം തുടങ്ങിയ നിർദേശങ്ങളും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top