കൂടുതല്‍ കുട്ടികള്‍ ക്രൂരതയ്ക്ക് ഇരായായിട്ടുണ്ടെന്ന് ഉറപ്പിച്ച് പോലീസ്; പുറത്ത് പറയാതിരിക്കാന്‍ ഭീഷണി; വിശദമായ അന്വേഷണം
![](https://www.madhyamasyndicate.com/wp-content/uploads/2025/02/raging.jpg)
കോട്ടയം നഴ്‌സിങ് കോളേജില്‍ പരാതി നല്‍കി മൂന്നു പേരല്ലാതെ കൂടുതല്‍ കുട്ടികള്‍ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്ന് ഉറപ്പിച്ച് പോലീസ്. പലരും ഭയം കൊണ്ടാണ് പുറത്തു പറയാത്ത്. ഇപ്പോഴും പുറത്ത് പറയാതിരിക്കാന്‍ കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഒരു മാസമായി മൂന്ന് കുട്ടികളും കൊടിയ പീഡനത്തിന് ഇരയാകുന്നുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയ്ക്കായി പണം നല്‍കാത്തതിന്റെ പേരിലാണ് പീഡനം. അതുകൊണ്ട് തന്നെ കൂടുതല്‍ കുട്ടികള്‍ ഇരയായിട്ടുണ്ട്. കൂടുതല്‍ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്ന കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്.
കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഫോണില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതാണുള്ളത്. ശരീരത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ കുട്ടികള്‍ അലറി വിളിക്കുന്നുണ്ട്. ഒരു മാസമായി ഇത് തുടര്‍ന്നിട്ടും കോള്ജിലേയും ഹോസ്റ്റലിലേയും അധികൃതര്‍ ഇത് അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇവരേയും ചോദ്യം ചെയ്യും.
നിലവില്‍ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് പോലീസ് തീരുമാനം. ജീവ, വിവേക്, റിജില്‍ജിത്ത്, രാഹുല്‍രാജ്, സാമുവല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളിലൊരാളായ രാഹുല്‍രാജ് സിപിഎം സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേന്റെ നേതാവാണ്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here