മാനവീയം അടിയിൽ കേസെടുത്തു; രണ്ടു കേസിലൊന്ന് പോലീസുകാരനെ അക്രമിച്ചതിന്; ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി

തലസ്ഥാനത്തെ നൈറ്റ് ലൈഫ് കേന്ദ്രം മാനവീയം വീഥിയിൽ കഴിഞ്ഞ രാത്രിയുണ്ടായ അടിയിൽ രണ്ടു കേസ് രജിസ്റ്റർ ചെയ്തു. കല്ലേറിൽ തലക്ക് പരുക്കേറ്റ കരകുളം സ്വദേശി വീട്ടമ്മ രാജിയുടെ പരാതിയിലും എ ആർ ക്യാമ്പിലെ പോലീസുകാരൻ നെടുമങ്ങാട് സ്വദേശി നന്ദു കൃഷ്ണയുടെ പരാതിയിലുമാണ് കേസുകൾ. അഞ്ച് സ്റ്റിച്ച് ഇടേണ്ട പരുക്കാണ് രാജിയുടെ തലക്കേറ്റത്. പോലീസുകാരൻ്റെ യൂണിഫോം കീറുകയും വയറിൻ്റെ ഭാഗത്ത് നീളത്തിൽ മുറിവ് ഉണ്ടാകുകയും ചെയ്തു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

കഴിഞ്ഞ രാത്രി 12 മണിക്ക് ശേഷമാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്. അർദ്ധരാത്രിക്ക് ആഘോഷം അവസാനിപ്പിച്ച് ആളുകളെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുമ്പോൾ ഒരു സംഘം തിരിച്ച് കല്ലെറിയുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം വൻ തോതിൽ ജനങ്ങൾ സ്ഥലത്ത് ഉണ്ടായിരിക്കെ ആണ് സംഘർഷം ഉണ്ടായത്. അക്രമത്തെ കർശനമായി നേരിടുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഇന്ന് പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top