ഫോൺ വാങ്ങുന്നവർക്ക് പോലീസിൻ്റെ മുന്നറിയിപ്പ്; IMEI ബ്ലാക്ക് ലിസ്റ്റിൽ ആകരുത്

തിരുവനന്തപുരം: സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ഐഎംഇഐ നമ്പർ ( ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി ) സാധുവാണോ അല്ലയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കേരളാപോലീസ് മുന്നറിപ്പ്. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഫോൺ ആണെങ്കിൽ അത് ഉപയോഗിക്കരുത്. ഫോൺ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള നിർദേശവും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ‘സഞ്ചാർ സാഥി’എന്ന വെബ് സൈറ്റിൽ പ്രവേശിക്കുക. സിറ്റിസൺ സർവീസിലെ ‘ബ്ലോക്ക് യുവർ ലോസ്റ്റ് ഓർ സ്റ്റോളൻ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പുതിയ വിന്ഡോ തുറന്നാൽ അതിലെ ആപ്ലിക്കേഷൻ മെനുവിൽ അമർത്തണം. ഐഎംഇഐ വെരിഫിക്കേഷൻ എന്ന് തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ രേഖപ്പെടുത്താനുള്ള സ്ഥലത്ത് നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി. സ്ഥിരീകരിച്ചു കഴിഞ്ഞാൽ, തുടർന്ന് ഐഎംഇഐ നമ്പർ നൽകുമ്പോൾ പരിശോധിക്കാനുള്ള ഓപ്ഷൻ ലഭിക്കും.

എസ് എം എസ് വഴിയും ഇത് അറിയാൻ കഴിയും. KYM എന്ന് ഫോണിൽ ടൈപ്പ് ചെയ്ത് ഐഎംഇഎ നമ്പർ കൂടി ചേർത്ത് 14422 എന്ന നമ്പറിലേക്ക് അയച്ചാൽ ബ്ലാക്ക് ലിസ്റ്റിൽ ആണോ എന്നറിയാൻ സാധിക്കും. ഇനി ഫോണിന്റെ ഐഎംഇഐ നമ്പർ അറിയിലെങ്കിൽ ഡയൽ പാഡിൽ *#06# എന്ന നമ്പറടിച്ചാൽ ഐഎംഇഐ നമ്പർ ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top