ശിവസേന നേതാവിനെ പിടിക്കാതെ പോലീസ്; പോക്സോ പ്രതിയുമായി ബന്ധമില്ലെന്ന് പാര്‍ട്ടി

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച ശിവസേനാ നേതാവിനെ ഒരാഴ്ച കഴിഞ്ഞിട്ടും പിടികൂടാതെ പോലീസ്. നവംബർ 30 നാണ് കഴക്കൂട്ടം സ്വദേശി ബിനുദാസിനെതിരെ മംഗലപുരം പോലീസ് രജിസ്റ്റർ ചെയ്തത്. വാടക വീട് കാണിക്കാൻ കൊണ്ടുപോകുന്നതിനിടയിൽ ഒൻപതാം ക്ലാസുകാരിയായ സുഹൃത്തിൻ്റെ മകളെ പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടി സ്കൂളില അധ്യാപികയെയാണ് ആദ്യം വിവരം അറിയിച്ചത്. തുടർന്ന് അവർ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) വിവരം അറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ബിനു ഒളിവിൽ പോയെന്ന് മംഗലപുരം പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ബിനുദാസിന് മൂന്ന് വർഷമായി പാർട്ടിയുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് ശിവസേന രാഷ്ട്രീയ സമിതി ചെയർമാൻ പെരിങ്ങമ്മല അജി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വർഷങ്ങളായി പാർട്ടിയില്‍ നിന്ന് മാറി നിൽക്കുകയാണ്. നേരത്തേ പ്രതി ശിവസേന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top