ഭിക്ഷക്കെത്തിയ വൃദ്ധയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അടക്കം പിടിയിൽ!! രണ്ടംഗസംഘം കുടുങ്ങിയത് ഇങ്ങനെ

ഭിക്ഷ തേടിയെത്തിയ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചലിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് 82കാരിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിലായത്. വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. തിരുവന്തപുരം സ്വദേശിയായ ഇരയെ വൈദ്യ പരിശോധനക്ക് ശേഷം പോലീസ് അവരുടെ വീട്ടിലെത്തിച്ചു.
ഭിക്ഷ ചോദിച്ച് എത്തിയ വൃദ്ധയെ 20 രൂപ നൽകാമെന്ന് പറഞ്ഞാണ് പ്രതികള്‍ വീടിനുള്ളിൽ കയറ്റി മുറി പൂട്ടിയത്. തുടര്‍ന്ന് കടന്നുപിടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വയ്ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അവരെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചനകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here