വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്; അഞ്ച് മണി വരെ 60.23 ശതമാനം പോളിങ്ങ്; വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ നെട്ടോട്ടമോടി രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം : വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്തുവെന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. അഞ്ച് മണിവരെയുള്ള കണക്കുകളില്‍ 60.23 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാന മണിക്കൂറുകളില്‍ ബൂത്തുകളില്‍ ചെറിയ രീതിയിലുളള തിരക്ക് തുടങ്ങിയിട്ടുണ്ട്. ക്യൂ നീണ്ടാല്‍ പോളിങ്ങ് സമയവും നീളാന്‍ സാധ്യതയുണ്ട്. ആറ് മണിവരെയാണ് പോളിങ്ങ് സമയമെങ്കിലും ക്യൂ നില്‍ക്കുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. 11 മണ്ഡലങ്ങളില്‍ പോളിങ്ങ് 60 ശതമാനം പിന്നിട്ടിട്ടുണ്ട്.
അഞ്ച് മണിവരെയുളള പോളിങ്ങ് കണക്കുകള്‍
കേരളം – 60.23%
മണ്ഡലം തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം-58.24%
ആറ്റിങ്ങല്‍-61.24%
കൊല്ലം-58.46%
പത്തനംതിട്ട-56.90%
മാവേലിക്കര-58.33%
ആലപ്പുഴ-63.35%
കോട്ടയം-58.48%
ഇടുക്കി-58.33%
എറണാകുളം-59.08%
ചാലക്കുടി-62.32%
തൃശൂര്‍-61.34%
പാലക്കാട്-61.91%
ആലത്തൂര്‍-61.08%
പൊന്നാനി-55.69%
മലപ്പുറം-59.12%
കോഴിക്കോട്-60.88%
വയനാട്-62.14%
വടകര-61.13%
കണ്ണൂര്‍-63.72%
കാസര്‍ഗോഡ്-62.68%

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here