പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണോ; അനുവദിക്കാന്‍ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി

പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കണം എന്ന ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. ഡിജി ലോക്കറില്‍ സൂക്ഷിച്ച തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും. ഫോണ്‍ അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് ഉജാല ശ്യാംബിഹാരി യാദവ് ഹര്‍ജി നല്‍കിയത്

മൊബൈല്‍ ഫോണ്‍ അനുവദിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് യാദവ് വാദിച്ചത്. ഡിജി ലോക്കര്‍ രേഖകള്‍ ഒറിജിനല്‍ രേഖകള്‍ക്ക് തുല്യമാണ് എന്നുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമവും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

വോട്ടെടുപ്പ് കേന്ദ്രത്തിന്‍റെ 100 മീറ്റർ ചുറ്റളവിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ നിരീക്ഷകരോ അല്ലാതെ മറ്റാരും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി നിയമവിരുദ്ധമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ബുദ്ധിമുട്ട് ഹര്‍ജിക്കാരന്‍ മനസിലാക്കിയിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലേത്‌. കോടതി പറഞ്ഞു. ബാലറ്റിന്റെ ഫോട്ടോ വോട്ടര്‍ എടുക്കാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top