സംസ്ഥാനത്ത് പോളിങ് 71.16 ശതമാനം; കഴിഞ്ഞ തവണത്തേക്കാള്‍ വന്‍കുറവ്; ചെറിയ മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 71.16 ശതമാനം. ഇന്നലെ അര്‍ദ്ധരാത്രി വരെ പോളിങ് നീണ്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കുമ്പോള്‍ പോളിങ് ശതമാനത്തില്‍ ചെറിയ മാറ്റമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

പോളിങ് ശതമാനത്തിലെ വലിയ കുറവ് രാഷ്ട്രീയ പാര്‍ട്ടികളെ അമ്പരപ്പിച്ചിരിക്കുകയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

കനത്ത ചൂടും മന്ദഗതിയിലുളള വോട്ടിങും പോളിങ് ശതമാനം കുറയുന്നതിന് കാരണമായതായാണ് വിലയിരുത്തുന്നത്. വടകരയിലാണ് എറ്റവും കൂടുതല്‍ പോളിങ്. 78.08 ശതമാനം പോളിങ്ങാണ് വടകരയില്‍ രേഖപ്പെടുത്തിയത്. ഇടുക്കിയിലാണ് ഏറ്റവും കുറവ്.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

  1. തിരുവനന്തപുരം-66.46
  2. ആറ്റിങ്ങല്‍-69.40
  3. കൊല്ലം-68.09
  4. പത്തനംതിട്ട-63.35
  5. മാവേലിക്കര-65.91
  6. ആലപ്പുഴ-74.90
  7. കോട്ടയം-65.60
  8. ഇടുക്കി-66.53
  9. എറണാകുളം-68.27
  10. ചാലക്കുടി-71.84
  11. തൃശൂര്‍-72.79
  12. പാലക്കാട്-73.37
  13. ആലത്തൂര്‍-73.20
  14. പൊന്നാനി-69.21
  15. മലപ്പുറം-72.90
  16. കോഴിക്കോട്-75.42
  17. വയനാട്-73.48
  18. വടകര-78.08
  19. കണ്ണൂര്‍-76.92
  20. കാസര്‍ഗോഡ്-75.94

2,77,49,159 വോട്ടര്‍മാരില്‍ 1,97,48,764 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സത്രീകളാണ് കൂടതലും വോട്ട് ചെയ്തത്. 1,02,81,005 സ്ത്രീകള്‍ വോട്ട് ചെയ്തു. 94,67,612 പുരുഷന്‍മാരും ജനാധിപത്യ പ്രക്രീയയുടെ ഭാഗമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top