പോളിങ്ങ് ശതമാനം എഴുപതിനോട് അടുക്കുന്നു; ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ; പരാതികളും നിരവധി
April 26, 2024 6:55 PM
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്ങ് സമയം അവസാനിച്ചു. വൈകിട്ട് 6.45 വരെ 69.04 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. നിലവില്‍ 73.80 ശതമാനം വോട്ട് രേഖപ്പെടുത്തിയ കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ടയിലാണ് 63.05 ശതമാനമാണ് ഇവിടത്തെ പോളിങ്ങ് ശതമാനം. എന്നാല്‍ പല മണ്ഡലങ്ങളിലെ ബൂത്തുകളിലും ഇപ്പോഴും വോട്ടര്‍മാരുടെ നീണ്ട നിരയാണുളളത്. ക്യൂ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുകുയാണ്. നിലവിലെ സാഹചര്യത്തില്‍ 8 മണിയോടെ മാത്രമേ വോട്ടിങ്ങ് പൂര്‍ത്തിയാകൂവെന്നാണ് വിവരം.
ഇതുവരെയുള്ള പോളിങ്ങ് ശതമാനം
സംസ്ഥാനം-69.04 ശതമാനം
മണ്ഡലം തിരിച്ച്:
- തിരുവനന്തപുരം-65.68
- ആറ്റിങ്ങല്‍-68.84
- കൊല്ലം-66.87
- പത്തനംതിട്ട-63.05
- മാവേലിക്കര-65.29
- ആലപ്പുഴ-72.84
- കോട്ടയം-65.29
- ഇടുക്കി-65.88
- എറണാകുളം-67.00
- ചാലക്കുടി-70.68
- തൃശൂര്‍-70.59
- പാലക്കാട്-71.25
- ആലത്തൂര്‍-70.88
- പൊന്നാനി-65.62
- മലപ്പുറം-69.61
- കോഴിക്കോട്-71.25
- വയനാട്-71.69
- വടകര-71.27
- കണ്ണൂര്‍-73.80
- കാസര്‍കോട്- 72.52
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here