നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും മികച്ച പോളിങ്ങ്; ആവേശത്തോടെ വോട്ട് ചെയ്ത് മലയാളികള്‍; മുന്നില്‍ ആറ്റിങ്ങല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും മികച്ച പോളിങ്ങ്. നഗര – ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും വലിയ ക്യൂവാണ് ബൂത്തുകള്‍ക്ക് മുന്നിലുള്ളത്. രാവിലെ ഏഴ് മണിക്ക് പോളിങ്ങ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുണ്ടാകുന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. 35 ശതമാനം കടന്നു ഇവിടെ പോളിങ്ങ്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്.

12.20 വരെയുള്ള പോളിങ്ങ് കണക്കുകള്‍

കേരളം – 33.40%

മണ്ഡലങ്ങളിലെ കണക്കുകള്‍

തിരുവനന്തപുരം-32.55%

ആറ്റിങ്ങല്‍-35.15%

കൊല്ലം-33.07%

പത്തനംതിട്ട-33.63%

മാവേലിക്കര-33.80%

ആലപ്പുഴ-35.13%

കോട്ടയം-33.50%

ഇടുക്കി-33.40%

എറണാകുളം-32.92%

ചാലക്കുടി-34.79%

തൃശൂര്‍-33.48%

പാലക്കാട്-35.10%

ആലത്തൂര്‍-33.27%

പൊന്നാനി-29.66%

മലപ്പുറം-31.58%

കോഴിക്കോട്-32.71%

വയനാട്-34.12%

വടകര-32.18%

കണ്ണൂര്‍-34.51%

കാസര്‍ഗോഡ്-33.82%

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top