പൊന്മുടിയില്‍ വീണ്ടും പുലിയിറങ്ങി; കണ്ടത് പൊന്മുടി എല്‍പി സ്കൂള്‍ പരിസരത്ത്; സോളാര്‍ വേലി സ്ഥാപിക്കാന്‍ വനംവകുപ്പ്

തിരുവനന്തപുരം: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി പുലിപ്പേടിയിൽ. പൊന്മുടി എല്‍പി സ്കൂള്‍ പരിസരത്താണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. നാട്ടുകാരും സഞ്ചാരികളും ഭീതിയിലാണ്. പുലിയെ കണ്ട വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊന്മുടിയിലേക്ക് പോയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര സമയമായതിനാല്‍ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്. അതിനാല്‍ വനംവകുപ്പും പോലീസും ജാഗ്രത പാലിക്കുന്നുണ്ട്.

പുലിയെ കണ്ട വിവരം പോലീസാണ് വനം ഉദ്യോഗസ്ഥരെ അറിയിച്ചത്. കഴിഞ്ഞയാഴ്ച സ്റ്റേഷന്‍ പരിസരത്തും പുലിയെ കണ്ടിരുന്നു. റോഡ്‌ മുറിച്ച് കടന്ന് കാട്ടിലേക്ക് പോകുന്നതാണ് സിവില്‍ പോലീസ് ഓഫീസർ രജിത്ത് കണ്ടത്. അതിനാല്‍ അന്ന് തന്നെ നാട്ടുകാര്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയതായി പോലീസ് പറഞ്ഞു.

ഇന്ന് പുലിയെ കണ്ട പൊന്മുടി എല്‍പി സ്കൂളില്‍ വനംവകുപ്പ് അധികൃതര്‍ എത്തിയിട്ടുണ്ട്. സോളാര്‍ വേലി സ്ഥാപിക്കാം എന്നാണ് സ്കൂള്‍ അധികൃതരെ വനംവകുപ്പ് അറിയിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top