പൊന്‍മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സുപ്രീം കോടതി കടുപ്പിച്ചതോടെ വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍; നന്ദി പറഞ്ഞ് സ്റ്റാലിന്‍

ചെന്നൈ : സുപ്രീം കോടതി കടുത്ത നിലപാടിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എല്‍.രവി. ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിട്ടാണ് പൊന്മുടി സത്യപ്രതിജ്ഞ ചെയ്തത്.

പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരെ നടത്തിയത്. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് ഇന്ന് വരെ സമയം നല്‍കുകയും ചെയ്ത.

കോടതി നല്‍കിയ സമയം അവസാനിക്കാനിരിക്കെയാണ് ഗവര്‍ണര്‍ പൊന്‍മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. സര്‍ക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. ജനാധിപത്യം കാത്തു സൂക്ഷിക്കുന്ന നിലപാടെടുത്തതില്‍ സുപ്രീം കോടതിക്ക് നന്ദിയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top