സമസ്ത പ്രശ്നം പൊന്നാനിയില്‍ ബാധിച്ചുവെന്ന് ലീഗ് വിലയിരുത്തല്‍; സമദാനിയുടെ ഭൂരിപക്ഷം കുറയും; മലപ്പുറത്ത് മുഹമ്മദ്‌ ബഷീറിന്റെ ഭൂരിപക്ഷം 2 ലക്ഷമാകുമെന്നും പ്രതീക്ഷ

മലപ്പുറം: മുസ്ലിം ലീഗും ഇകെ വിഭാഗം സമസ്തയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് മുസ്ലിം ലീഗില്‍ വിലയിരുത്തല്‍. സമസ്ത വോട്ടുകള്‍ വന്നില്ലെങ്കിലും പൊന്നാനിയില്‍ വിജയിക്കുമെന്നാണ് ലീഗ് കണക്കുകൂട്ടല്‍. ലീഗിന് വോട്ടുചോര്‍ച്ച വരും എന്ന് മനസിലാക്കി ആദ്യമേ തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതിനാല്‍ വലിയ തിരിച്ചടിയുണ്ടാകില്ല. സമസ്ത പ്രശ്നം പൊന്നാനിയെ ബാധിച്ചപ്പോള്‍ മലപ്പുറം ഈ പ്രശ്നം കടന്നുവന്നില്ലെന്നും ലീഗ് വിലയിരുത്തി.

കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്കാണ് പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ ജയിച്ചതെങ്കില്‍ ഇക്കുറി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറഞ്ഞേക്കും. എന്നാല്‍ മലപ്പുറത്ത് ഇ.ടി.മുഹമ്മദ്‌ ബഷീറിന് രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

1977 മുതൽ ലീഗ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി. ലീഗും സമസ്തയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് പൊന്നാനിയില്‍ ബാധിച്ചത്. ലീഗ് കോട്ട തകർക്കാൻ സിപിഎം ഇക്കുറി രംഗത്തിറക്കിയത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസയെയാണ്.

ലീഗ് കോട്ടയില്‍ പരീക്ഷണം നടത്തി വെന്നിക്കൊടി പാറിച്ച ടി.കെ. ഹംസ, കെ.ടി. ജലീൽ, വി. അബ്ദുറഹ്മാൻ, പി.വി അന്‍വര്‍ എന്നിവരുടെ വഴിയേ ഹംസയും എത്തുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. സിപിഎമ്മിന്റെ തീരുമാനം പിഴച്ചില്ലെന്നാണ് സമദാനിക്ക് ഭൂരിപക്ഷം കുറയുമെന്ന ലീഗ് വിലയിരുത്തലില്‍ നിന്നും വ്യക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top