ശ്രദ്ധിക്കുക…. ഭാഗ്യം പരീക്ഷിക്കാൻ ആറ് നാള്‍ കൂടി, പൂജാ ബമ്പര്‍ നറുക്കെടുപ്പ് ബുധനാഴ്ച

തിരുവനന്തപുരം : 12 കോടി രൂപയുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആറ് നാള്‍ കൂടി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പൂജ ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാന വിജയിക്കൊപ്പം ഏജന്റിനെയും കോടിപതിയാക്കുന്നതാണ് ഈ വര്‍ഷത്തെ പൂജാ ബമ്പര്‍. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഇന്ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം ടിക്കറ്റുകളാണ് വിറ്റുപോയത്.

1 കോടി വീതം നാല് പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. 10 ലക്ഷം വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനം. അഞ്ച് പരമ്പരകള്‍ക്കും മൂന്നു ലക്ഷം വീതം നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്കും രണ്ടു ലക്ഷം വീതവും ലഭിക്കും. ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയാണ്. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top