പൂജപ്പുരയില്‍ നിന്നും തടവുകാരന്‍ ജയില്‍ ചാടി; രക്ഷപ്പെട്ടത് കൊലക്കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ ഇടുക്കി വണ്ടന്‍മേട് സ്വദേശി മണികണ്ഠന്‍(39) ആണ് ജയില്‍ചാടിയത്. ഇന്ന് പുലര്‍ച്ചെയാണ് ജയില്‍ ചാടിയത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

പൂജപ്പുര ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ തടവുകാര്‍ മുന്‍പും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ജയില്‍പുള്ളി മതില്‍ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിലാണ്. അബദ്ധം മനസ്സിലായതോടെ തിരികെ ചാടി പഴയ ബ്ലോക്കിലെത്തി.

മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത മോഷണക്കേസില്‍ പ്രതിയായ യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. വാര്‍ഡന്മാര്‍ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ ഇയാള്‍ മറ്റൊരു ബ്ലോക്കില്‍ ഇരിക്കുകയായിരുന്നു. സംഭവം മനസിലായതോടെ ഇയാളെ അതീവ സുരക്ഷയുള്ള ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top