പൂജപ്പുര ബാറിലെ കൊലപാതകം, ഒരു പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്

തിരുവനന്തപുരം : പൂജപ്പുര ബാറില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. പൂജപ്പുര സ്വദേശിയായ യുവാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. ആറു പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്കായുളള അന്വേഷണത്തിലാണ് പൂജപ്പുര പോലീസ്.
ഇന്നലെ രാത്രി 11 മണിക്കാണ് ബാറിലെ സംഘര്‍ഷത്തില്‍ പൂന്തുറ സ്വദേശിയായ പ്രദീപ് എന്ന വിമുക്ത ഭടന്‍ കൊല്ലപ്പെട്ടത്. വാക്ക്തര്‍ക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണാണ് മരണം സംഭവിച്ചത്. സംഭവത്തിനു പിന്നാലെ തന്നെ സംഘം ബാറില്‍ നിന്നും കടന്നു കളഞ്ഞു. ദൃസാക്ഷികളില്ലാത്ത സംഭവത്തില്‍ അവ്യക്തമായ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചറിഞ്ഞ പ്രതിയുടെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here