സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു
സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു. വാക്ക് കൊണ്ടോ, അംഗവിക്ഷേപം കൊണ്ടോ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
പരാതിയിൽ പേരെടുത്ത് പരാമർശിച്ചിരുന്ന തിരുവനന്തപുരം കേശവദാസപുരം സ്വദേശി കെ.നന്ദകുമാർ ആണ് പ്രതിസ്ഥാനത്ത് ഉള്ളത്. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം എടുക്കാവുന്ന വകുപ്പുകളാണ് കേസിൽ ചേർത്തിരിക്കുന്നത്.
മുഖമില്ലാത്ത പ്രചാരണങ്ങൾക്കെതിരെ പരാതി കൊടുക്കുന്നില്ല എന്നാണ് അച്ചു ഉമ്മൻ നേരത്തെ പറഞ്ഞതെങ്കിലും സിപിഎമ്മിൻ്റെ അണികൾ പലരും സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി അപവാദ പ്രചാരണം ഏറ്റെടുത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നത് എന്നാണ് വിശദീകരണം.
പ്രതിസ്ഥാനത്തുള്ള നന്ദകുമാർ സെക്രട്ടേറിയറ്റിലെ മുൻ ജീവനക്കാരനും ഇടത് സംഘടനാ നേതാവും ആയിരുന്നു. അച്ചു ഉമ്മൻ്റെ പരാതി വന്ന ശേഷം ഫേസ്ബുക്കിലൂടെ നന്ദകുമാർ മാപ്പ് അപേക്ഷിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here