പൂഞ്ഞാര്‍ പള്ളിയില്‍ വൈദികന് നേരെ ആക്രമണം; ആറുപേര്‍ അറസ്റ്റില്‍
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തിയ ഒരു സംഘം യുവാക്കള്‍ അസി. വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറു പേര് അറസ്റ്റിലായി.
പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലില്‍ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വൈദികനും പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി.
സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ഉടന്‍തന്നെ ചേര്‍പ്പുങ്കല്‍ മാര്‍ശ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ പോലീസിന് നാട്ടുകാര്‍ കൈമാറി. നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ ആപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലാ രൂപതയും പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു.
പാലാ ഡിവൈഎസ്പി പി.കെ. സദന്, ഈരാറ്റുപേട്ട എസ്എച്ച്ഒ എ.പി.സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here