ഹേമലതയുടെ മകള്‍ പൂര്‍ണ്ണിമ കണ്ണന്‍ വിവാഹിതയായി; വരന്‍ സംഗീത സംവിധായകന്‍ വിഷ്ണു വിജയ്

ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചിതയായ വാര്‍ത്താ അവതാരക ഹേമലതയുടെ മകള്‍ പൂര്‍ണ്ണിമ കണ്ണന്‍ വിവാഹിതയായി. സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് വരന്‍. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുപ്പമുള്ളവര്‍ മാത്രമാണ് വിവാഹത്തില്‍ സംബന്ധിച്ചത്.

മലയാള മനോരമയുടെ റേഡിയോ മാംഗോയിലടക്കം ജോക്കിയായിരുന്ന പൂർണ്ണിമ സോഷ്യൽ മീഡിയയിലെ താരമാണ്. “അധികം ആരെയും ക്ഷണിക്കാതെ ലളിതമായാണ് വിവാഹം നടത്തിയത്. ചെന്നൈയിലെ രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കോളജ് കാലത്തേ തമ്മിൽ അറിയുന്നവരാണ് രണ്ടുപേരും” – ഹേമലത മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ചുരുങ്ങിയ കാലത്തിനിടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ച സംവിധായകനാണ് വിഷ്ണു വിജയ്. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. തല്ലുമാല, പ്രേമലു, സുലൈഖ മന്‍സില്‍, ഫാമിലി, അമ്പിളി, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. അമ്പിളിയിലെ ‘എൻ്റെ നെഞ്ചാകെ നീയല്ലേ, എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.

ദൂരദർശൻ്റെ ആദ്യകാല വാർത്താ അവതാരകരിൽ ഒരാളായ ഹേമലത, നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഭര്‍ത്താവ് ജി.ആര്‍. കണ്ണനും ദൂരദര്‍ശന്‍ വാർത്താ വിഭാഗത്തിൽ സ്റ്റാഫ് ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top