പതിനഞ്ചുകാരനെ കാറിടിച്ചു കൊന്നു; പ്രതി കസ്റ്റഡിയില്‍; പ്രിയരഞ്ജന്‍ കുടുങ്ങിയത് തമിഴ്നാട് അതിർത്തിയിൽ

തിരുവനന്തപുരം: പൂവച്ചലിൽ പതിനഞ്ചുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പൂവച്ചലിലെ പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് ഒളിവിലായിരുന്ന പ്രതി തമിഴ്നാട് അതിർത്തിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് സംഘങ്ങളായുള്ള തിരച്ചിലിന്നോടുവിലാണ് ഇയാള്‍ പിടിയിലായത്.

പൂവച്ചൽ സ്വദേശി അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ (15) യാണ് ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വെളിയില്‍ വന്നതോടെയാണ് അപകടമരണം കൊലപാതകമായി മാറിയത്.

ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. സിസിടിവി ദൃശ്യത്തിന്റെയും, കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ്‌ പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തത്. പ്രതിക്ക് കുട്ടിയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ്‌ അച്ഛനമ്മമാരുടെയും മറ്റൊരു ബന്ധുവിന്റെയും മൊഴി. തുടര്‍ന്നാണ് അന്വേഷണം പോലീസ്‌ ഊര്‍ജ്ജിതമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top