മാര്‍പാപ്പയുടെ ആരോഗ്യനില അതീവഗുരുതരം; ശ്വാസതടസ്സം രൂക്ഷം

ന്യമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം. ശ്വാസതടസ്സമാണ് പ്രധാന പ്രശ്‌നം. മാര്‍പാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല. കൃത്രിമശ്വാസം നല്‍കുകയാണ് ഇപ്പോള്‍.
ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതല്‍ ചികിത്സയിലാണ് മാര്‍പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയിലെ ചികിത്സയില്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്കുണ്ടായ ഛര്‍ദി നില വഷളാക്കി. ഇതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മാര്‍പാപ്പ ക്ഷീണിതനാണെന്നും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here