ഫ്രാൻസിസ് മാര്‍പാപ്പ കാലം ചെയ്തു; സ്ഥിരീകരിച്ച് വത്തിക്കാന്‍

ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. വത്തിക്കാനില്‍ നിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 88ാം വയസിലാണ് അന്ത്യം സംഭവിച്ചത്. രണ്ടുവരി വാര്‍ത്താക്കുറിപ്പ് മാത്രമാണ് വത്തിക്കാന്‍ പുറത്തിറക്കിയത്.
2013ലാണ് അദ്ദേഹം ആഗോള കത്തോലിക്കാ സഭയെ നയിക്കാൻ എത്തിയത്. എപ്പോഴാണ് അന്ത്യം സംഭവിച്ചത്, രോഗം മൂര്‍ച്ഛിക്കുകയായിരുന്നോ എന്നതിലൊന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. സഭയുടെ 266-മത് മാര്‍പാപ്പയായിരുന്നു.
പോപ്പിൻ്റെ ആരോഗ്യനിലയിൽ വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ അവിടെ നിന്നും വലിയ പുരോഗതി ഉണ്ടായി. വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്കായി സന്ദേശവും നല്‍കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here