മാര്‍പാപ്പയ്ക്ക് ചെക്ക് വെച്ച് സത്യദീപം; നിര്‍മ്മിത ബുദ്ധി അപകടകരമെന്ന പോപ്പിന്റെ വാദം തളളി സഭാ മാസിക

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവ നിര്‍മ്മിത ബുദ്ധിയുടെ അപകടങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആശങ്കപ്പെടുമ്പോള്‍, സിറോ മലബാര്‍ സഭയുടെ സത്യദീപം മാസിക നിര്‍മ്മിത ബുദ്ധിയുടെ അപാര സാധ്യതകളെക്കുറിച്ച് വാചാലരാവുകയാണ്.

ഈ മാസം 14ന് ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിയിലാണ് നിര്‍മ്മിത ബുദ്ധി വസ്തുനിഷ്ഠമോ നിഷ്പക്ഷമോ അല്ലെന്ന് മാര്‍പാപ്പ പ്രസ്താവിച്ചത്. വികസിത- അവികസിത രാജ്യങ്ങള്‍ തമ്മിലും സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കും. തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും ഹൃദയം കൊണ്ടാവണം. അതൊരിക്കലും മനുഷ്യ നിര്‍മ്മിതിക്ക് വിട്ടുകൊടുക്കരുത്. പ്രധാന തീരുമാനങ്ങള്‍ എല്ലായ്പ്പോഴും മനുഷ്യന്റേതാകണം എന്നായിരുന്നു പോപ്പിന്റെ നിലപാട്. നിമ്മിത ബുദ്ധി ഉപയോഗിക്കുമ്പോള്‍ അവ മനുഷ്യ കേന്ദ്രീകൃതമാണെന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയക്കാരും നേതാക്കളും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ജി- 7 ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്.

മാര്‍പാപ്പയുടെ ആശങ്കകളും നിലപാടുകളും പാടെ തള്ളിക്കളയുന്ന ലേഖനമാണ് സിറോ മലബാർ സഭയിലെ എറണാകുളം- അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപം’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘അവസരങ്ങളുടെ ലോകം തുറന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന കുറിപ്പില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജമേകുന്ന ഇന്ധനമാണ് നിര്‍മ്മിതബുദ്ധി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ വികസന മേഖലയില്‍ നിന്ന് മുന്നേറുമ്പോള്‍ വ്യത്യസ്തവും നൂതനവുമായ മാതൃകകള്‍ സൃഷ്ടിക്കാനാവുമെന്നാണ് ലേഖകൻ്റെ വാദം. മാനുഷിക ഇടപെടലുകള്‍ വേണ്ടിവരുന്ന ഒരു ജോലിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് ഇല്ലാതാവില്ല. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും സത്യദീപത്തിലെ ലേഖനം അവകാശപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top