പോപ്പിൻ്റെ ആരോഗ്യം അപകടത്തിലേക്ക്… അടിക്കടി ഓക്സിജൻ നൽകുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമായി. ആരോഗ്യനില വഷളായതായും ആസ്ത്മയുടെ ഭാഗമായ ശ്വാസതടസം അനുഭവപ്പെട്ടുവെന്നും മെഡിക്കൽ ബുള്ളറ്റിൻ. ഇതോടെ ഇന്ന് രാവിലെ ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു.
പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതാണ് സ്ഥിതി വഷളാക്കിയത്. ഇതിനായി ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
ഇതിന് പുറമെ രക്തത്തിലെ പ്ലേറ്റ്ലിറ്റുകൾ കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രക്തം നൽകേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ അറിയിച്ചു. ഇക്കഴിഞ്ഞ 14ന് ബ്രോങ്കൈറ്റിസ് കാരണമുള്ള ശ്വാസതടസവുമായാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here