അച്ചനാകാൻ കല്യാണം തടസമല്ല, അൽമായർക്ക് കൂദാശകൾ നിർവ്വഹിക്കാൻ മാർപാപ്പയുടെ അനുമതി

മനില: കുർബാനയടക്കമുള്ള മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ വൈദീകരുടെ ക്ഷാമം നേരിടുന്ന ഫിലിപൈൻസിലെ കത്തോലിക്കാസഭ വിവാഹിതരായ ആത്മീയനേതാക്കൾക്കു മതചടങ്ങുകൾ നിർവ്വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതിനൽകി. ഇതാദ്യമായാണ് വത്തിക്കാൻ ഇത്തരമൊരു വിപ്ലവകരമായ തീരുമാനത്തിനു അനുമതിനൽകുന്നതെന്നു യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് ഏജൻസി (യുസിഎ ന്യൂസ്) റിപ്പോർട്ട്. ഫിലിപൈൻസിലെ കാത്തലിക് ബിഷപ്സ് കോൺഫ്രറൻസിന്റെ ആവശ്യപ്രകാരമാണ് പോപ്പ് അനുമതിനൽകിയത്. കത്തോലിക്കാ പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിനു സഭ അനുമതി നൽകിയിട്ടില്ല.

കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ഫിലിപൈൻസിൽ വൈദീകവൃത്തിയിലേക്ക് വരാൻ ആളെകിട്ടാതായതോടെയാണ് വിവാഹിതരായ അൽമായർക്ക് മതച്ചടങ്ങുകൾ നിർവ്വഹിക്കാൻ അനുമതി നൽകിയത്. 400 വർഷം മുൻപ് സ്പെയിനിൽ നിന്നുള്ള മിഷണറിമാരാണ് ഫിലിപൈൻസിനെ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമാക്കിമാറ്റിയത്. സഭയുടെ താല്പര്യത്തെക്കരുതി ഉത്തമമായ ചുവടുവയ്പ്പാണ് മാർപാപ്പ നടത്തിയതെന്നു വത്തിക്കാനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആർച്ച് ബിഷപ്പ് എഡ്ഗർ പെന്ന അറിയിച്ചു.

ഫിലിപൈൻസിലെ ജനസംഖ്യയിൽ 92 ശതമാനം കത്തോലിക്കാവിശ്വാസികളാണ്. പത്തരക്കോടി ജനസംഖ്യയുള്ള രാജ്യത്ത് ഏതാണ്ട് എട്ടരക്കോടി ക്രൈസ്തവരുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് 9500 വിശ്വാസികൾക്ക് ഒരു പുരോഹിതൻ മാത്രമാണുള്ളത്. വൈദീകരുടെ ക്ഷാമം പരിഹരിക്കുന്നതിനു വിവാഹിതരായ അൽമായരുടെ സഹായം തേടുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.

സഭ നിഷ്കർഷിച്ചിരിക്കുന്ന ഏഴ് കൂദാശകൾ നിർവ്വഹിക്കാൻ ‘പെർമെനന്റ് ഡീക്കൻ’ പദവിയുള്ള ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. മാമോദീസ, വിവാഹം അടക്കമുള്ള ചടങ്ങുകൾ നിർവ്വഹിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top